വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിലെ മാലിന്യം; പ്രതിഷേധവുമായി യൂത്ത് ലീഗ്

Posted on: January 12, 2017 2:46 pm | Last updated: January 12, 2017 at 2:46 pm
SHARE

മണ്ണാര്‍ക്കാട്: ജനങ്ങള്‍ക്ക് കുടിവെള്ളമായി വാട്ടര്‍ അതോറിറ്റി നല്‍കുന്നത് മലിന ജലമെന്ന പരാതിയുമായി തെളിവുസഹിതം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുനിസിപ്പാലിറ്റിയിലെത്തി പ്രതിഷേധിച്ചു. മാസങ്ങളായി ഇതേ സംഭവത്തില്‍ വാട്ടര്‍ അതോറിറ്റിക്കും, മുനിസിപ്പാലിറ്റി സെക്രട്ടറിക്കും നിവേദനങ്ങളേറെ നല്‍കിയിട്ടും പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച മുനിസിപ്പാലിറ്റിയില്‍ നടന്ന ഗതാഗത പരിഷ്‌കരണ ആലോചനാ യോഗത്തിലേക്ക് പ്രതിഷേധവുമായി യൂത്ത്‌ലീഗ് പ്രവര്‍ത്തകരെത്തിയത്.
വാട്ടര്‍ അതോറിറ്റിയുടെ കുടിവെളള പൈപ്പില്‍ നിന്നും ശേഖരിച്ച നാറുന്ന വെളളവുമായാണ് ജനപ്രതിനിധികളുടെ അടുത്തേക്ക് പ്രവര്‍ത്തകരെത്തിയത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ, വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ഓടയിലേക്ക് മാലിന്യം തളളുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാമെന്ന ഉറപ്പിന്‍മേലാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

യൂത്ത്‌ലീഗ് നിയോജക മണ്ഡലം സെക്രട്ടറി അഡ്വ. നൗഫല്‍ കളത്തില്‍, സമദ് പുവ്വക്കോടന്‍, സെക്കീര്‍, ശമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here