തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ പാക് അതിര്‍ത്തിയില്‍ ചൈന സുരക്ഷ ശക്തമാക്കുന്നു

Posted on: January 11, 2017 10:47 am | Last updated: January 11, 2017 at 2:52 pm
SHARE

ബീജിംഗ്: പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദികളുടെ കടന്നുകയറ്റം തടയാന്‍ പാക് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാന്‍ ചൈന തീരുമാനിച്ചു. സിന്‍ചിയാങ് ഗവണ്‍മെന്റിനെ ഉദ്ധരിച്ച് സിന്‍ഹുവ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവ്രവാദം തടയുന്നതില്‍ പാക്കിസ്ഥാന്‍ പരാജയപ്പെടുന്നതിലെ അതൃപ്തിയാണ് ചൈന ഇതിലൂടെ വെളിപ്പെടുത്തിയത് എന്നാണ് വിലയിരുത്തല്‍.

പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പരിശീലനം നേടിയ തീവ്രവാദികള്‍ രാജ്യത്ത് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് സിന്‍ചിയാങ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഞായറാഴ്ച സിന്‍ചിയാങ് പ്രവിശ്യയില്‍ നിന്ന് മൂന്ന് തീവ്രവാദികളെ സുരക്ഷാ സൈന്യം വധിച്ചിരുന്നു.