Connect with us

Gulf

കനത്ത മൂടൽ മഞ്ഞ് : കുവൈത്ത് വിമാനത്താവളം മണിക്കൂറുകൾ അടച്ചിട്ടു

Published

|

Last Updated

കുവൈത്ത് സിറ്റി: ഇന്ന് കാലത്ത് അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിന് ശേഷം കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതായി കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് അറിയിച്ചു.  പുലർച്ചെ നാലുമണി മുതൽ   റൺവേ കാണാൻ  കഴിയാത്തവിധം ശക്തമായ മൂടൽമഞ്ഞായിരുന്നു അനുഭവപ്പെട്ടത്.
അതോടെ, കാലത്ത് ഇറങ്ങേണ്ടിയിരുന്ന 14  വിമാനങ്ങൾ വഴി തിരിച്ച് , ദമ്മാം, ദോഹ, മനാമ എന്നിവിടങ്ങൾക്കു അയച്ചു. 7 മണിയോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായതായി DGCA വക്താവ് മൻസൂർ അൽ-ഹാഷിമി ഔദ്യോഗിക വാർത്താ ഏജൻസി KUNA യോട് പറഞ്ഞു.
അതിനിടെ, കാലത്ത്അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിൽ  വലിയ തോതിൽ ട്രാഫിക് ബ്ലോക്കുകളും നിരവധി റോഡ് അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. . മണിക്കൂറുകൾ വൈകിയാണ് ജീവനക്കാർ ഓഫീസുകളിൽ എത്തിയത്.

Latest