തീവ്രവാദ പ്രവര്‍ത്തനം: ഇനി പിടികൂടാനുള്ളത് മൂന്ന് പ്രതികള്‍

Posted on: January 9, 2017 9:45 am | Last updated: January 9, 2017 at 11:17 am

റിയാദ്: റിയാദിലെ അല്‍ യാസ്മീനില്‍ നടന്ന ഏറ്റുമുട്ടലില്‍ തായിഅ് സാലിം ബിന്‍ യസ്ലിം അല്‍ സയൈ്വരിയും കൂട്ടാളി തലാല്‍ ബിന്‍ സംറാന്‍ അല്‍ സാഇദിയും കൊല്ലപ്പെട്ടതോടെ സൗദി ഗവണ്‍മെന്റ പ്രഖ്യാപിച്ച വാണ്ടഡ് ലിസ്റ്റില്‍ ഇനി മൂന്നു പേര്‍ മാത്രം ശേഷിക്കുന്നു. കഴിഞ്ഞ റമളാനില്‍ നടന്ന മദീന ഹറം ആക്രമണ ശ്രമത്തിന്റെ മുഖ്യ സൂത്രധാരകനും കണ്ണിയുമായ കൊല്ലപ്പെട്ട അല്‍ സയൈ്വ്‌രിയുടെ സഹോദരന്‍ മതീഅ സാലിം അല്‍ സയൈ്വരി, അബ്ദുല്ല സായിദ് അല്‍ ശഹ്‌രി, അദ്ദേഹത്തിന്റെ സഹോദരന്‍ മാജിദ് സായിദ് അല്‍ ശഹ്‌രി എന്നിവരാണവര്‍. ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സൗദി ഗവണ്‍മെന്റ് പ്രഖ്യാപിച്ച ഇനാം ഒരു മില്യനില്‍ നിന്ന് അഞ്ചു മില്യന്‍ റിയാലാക്കി കൂട്ടിയിരിക്കുകയാണിപ്പോള്‍.