പൊതുസഥലത്ത് പാഴ് വസ്തുക്കൾ നിക്ഷേപിച്ചാൽ ഇനി പോലീസ് പിടി വീഴും 

Posted on: January 8, 2017 8:00 pm | Last updated: January 8, 2017 at 8:00 pm
SHARE
കുവൈത്ത് സിറ്റി: പൊതുസ്ഥലത്ത് മാലിന്യങ്ങളും നിർമ്മാണ വേസ്റ്റുകളും നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി ലെഫ് . കേണൽ സുലൈമാൻ അൽ-ഫഹദ് ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന് കുവൈത്ത് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും, അതിനു പിന്തുണ നൽകാൻ സ്വദേശി- വിദേശി വ്യത്യാസമില്ലാതെ ഓരോ വ്യക്തിക്കും ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയ അൽ-ഫഹദ്, ഓരോ പാഴ്വസ്തുക്കളും വേർത്തിരിച്ച് നിശ്ചിത ഇടങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂ എന്നും നിഷ്കർഷിച്ചു.
ഇത് ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമമനുസരിച്ച് 50 ദീനാർ മുതൽ 500 ദീനാർ വരെ പിഴ ഈടാക്കുമെന്നും പത്രക്കുറിപ്പ് മുന്നറിയിപ്പ് നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here