സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം വേണമെന്ന് വിഎസ്

Posted on: January 8, 2017 10:54 am | Last updated: March 3, 2017 at 8:01 am

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗത്വം വേണമെന്ന് വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഎസ് ഈ ആവശ്യമുന്നയിച്ചത്. അതേസമയം വിഎസിനെ സെക്രട്ടറിയേറ്റിലെടുക്കുന്നതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത എതിര്‍പ്പാണുള്ളത്.

വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേന്ദ്ര കമ്മിറ്റി ഇന്ന് തീരുമാനമെടുക്കും. നടപടി വേണ്ടെന്നാണ് യെച്ചൂരി അടക്കമുള്ളവരുടെ അഭിപ്രായം. എന്നാല്‍ അടച്ചക്കലംഘനം കണ്ടെത്തിയ സാഹചര്യത്തില്‍ ചെറിയ തോതിലുള്ള നടപടിയെങ്കിലും വേണമെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ളവരുടെ വാദം. കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ നിലപാടാണ് ഈ വിഷയത്തില്‍ അന്തിമാവുക.