തീവ്രവാദം ഇസ്‌ലാമിക വിരുദ്ധം: മന്ത്രി

Posted on: January 3, 2017 12:37 am | Last updated: January 3, 2017 at 12:37 am
SHARE
ഐ പി ബി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയുടെ
ഇസ്‌ലാം മതം- പുസ്തകം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീലിന് നല്‍കി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ലോകത്ത് ഒരുപറ്റം അവിവേകികള്‍ നടപ്പാക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ വരവ് വെക്കേണ്ടതില്ലെന്ന് കേരള ഹജ്ജ്, വഖഫ് മന്ത്രി ഡോ. കെ ടി ജലീല്‍. ഐ പി ബി ബുക്‌സ് പ്രസിദ്ധീകരിച്ച സുലൈമാന്‍ സഖാഫി മാളിയേക്കലിന്റെ ഇസ്‌ലാം മതം പുസ്തകം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്‌ലാമിനെ ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്ന ഇസ്‌ലാം മതത്തിന്റെ പ്രകാശന ചടങ്ങില്‍ എ പി അബ്ദുല്‍ഹകീം അസ്ഹരി പുസ്തകത്തെ പരിചയപ്പെടുത്തി. പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍, തെന്നല അബൂഹനീഫല്‍ ഫൈസി, സയ്യിദ് ഹുസ്സൈന്‍ ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here