Connect with us

International

ഇസ്താംബൂളിലെ നിശാ ക്ലബ്ബില്‍ വെടിവെപ്പ്; 39 മരണം

Published

|

Last Updated

ഇസ്താംബൂള്‍: പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്‌ന നിശാക്ലബ്ബില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 1.30നാണ് ആക്രമണമുണ്ടായത്.

സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ആഘോഷങ്ങള്‍ക്കായി അഞ്ഞൂറോളം ആളുകള്‍ ആക്രമണ സമയത്ത് ക്ലബ്ബിലുണ്ടായിരുന്നു. നീണ്ട ബാരലുള്ള തോക്കുമായെത്തിയ അക്രമി ക്ലബ്ബിലേക്ക് കയറുന്നതിന് മുമ്പ് ഒരു പോലീസുകാരനേയും ഒരു സിവിലിയനേയും കൊലപ്പെടുത്തിയിരുന്നു.

തീവ്രവാദി ആക്രമണമാണ് നടന്നതെന്നും എന്നാല്‍ ഇതിന് പിന്നില്‍ ആരാണെന്ന് അറിയില്ലെന്നും ഇസ്താംബൂള്‍ മേയര്‍ വാസിപ് ഷാഹിന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest