പ്രധാനമന്ത്രി ജനങ്ങളോട് മിനിമം സത്യസന്ധത പോലും പുലര്‍ത്തിയില്ല: തോമസ് ഐസക്ക്

Posted on: December 31, 2016 10:19 pm | Last updated: January 1, 2017 at 1:17 pm

തിരുവനന്തപുരം: ജനങ്ങളോട് മിനിമം സത്യസന്ധത പോലും പ്രധാനമന്ത്രി പുലര്‍ത്തിയില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. നോട്ട് അസാധുവാക്കിയ ഹിമാലയന്‍ വിഡഢിത്തം രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് മാരകമായ പരുക്കേല്‍പ്പിച്ചുവെന്ന് തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും ഐസക്ക് പറഞ്ഞു.

പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പരാജയമായതിന്റെ തെളിവാണ് ഇന്നത്തെ പ്രസംഗം. നോട്ട് നിരോധനത്തെ തുടര്‍ന്ന് എത്ര പണം തിരിച്ചുവന്നു എന്ന കണക്ക് പറയാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ എന്ന് പരിഹരിക്കുമെന്ന് പറയാന്‍ പോലും മോധിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.