ബീഹാറിലെ ബുക്‌സര്‍ ജയിലില്‍ നിന്ന് അഞ്ച് തടവുപുള്ളികള്‍ ജയില്‍ ചാടി

Posted on: December 31, 2016 11:06 am | Last updated: December 31, 2016 at 10:20 pm

ബുക്‌സര്‍: ബീഹാറിലെ ബുക്‌സര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അഞ്ച് തടവ് പുള്ളികള്‍ ജയില്‍ ചാടി. നാല് ജീവപര്യന്ത തടവുകാര്‍ ഉള്‍പ്പടെയുള്ളവരാണ് ജയില്‍ ചാടിയത്. വെള്ളിയാഴ്ച രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ് തടവുകാര്‍ ജയില്‍ ചാടിയതെന്ന് ജില്ല മജിസ്‌ട്രേറ്റ് രാം കൂമാര്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഇരുമ്പ് പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്. ഇവയുപയോഗിച്ചാണ് ജയില്‍ ചാടിയതെന്നാണ് സൂചന.

പ്രജിത് സിംഗ്, ഗിരാദരി റായ്, സോനു പാണ്ഡ, ഉപേന്ദ്ര സിങ് എന്നീ ജീവപര്യന്തം തടവുകാരും 10 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സോനു സിംഗുമാണ് ജയില്‍ ചാടിയതെന്ന് പോലീസ് സൂപ്രണ്ട് ഉപേന്ദ്ര ശര്‍മ്മ അറിയിച്ചു. സംഭവത്തെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കും. സുക്ഷ വീഴ്ച ഉണ്ടായതായും കനത്ത മഞ്ഞ് വീഴ്ച പ്രതികളെ രക്ഷപ്പെടുന്നതിന് സഹായിച്ചുവെന്നും പോലീസ് പറഞ്ഞു.