വാഷിംഗ്ടണ്‍: റഷ്യയുടെ 35 നയതന്ത്ര പ്രതിനിധികളെ അമേരിക്ക പുറത്താക്കിയതിന് പിന്നാലെ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള നീക്കം മരവിപ്പിച്ച റഷ്യന്‍ പ്രസിഡന്റ് പുടിന്റെ തീരുമാനത്തെ പ്രശംസിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന്റെ തീരുമാനത്തെ പുകഴിത്തിയ ട്രംപ് മികച്ച നയതന്ത്ര നീക്കമാണ് പുടിന്റേത് എന്ന് ട്വിറ്ററില്‍ കുറിച്ചു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ രഹസ്യമായി ഇടപെട്ടുവെന്ന് ആരോപിച്ചാണ് 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ യുഎസ് പുറത്താക്കിയത്. ഇതിന് തിരിച്ചടിയായി 35 യുഎസ് പ്രതിനിധികളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ റഷ്യന്‍ വിദേശകാര്യമന്ത്രാലയം പുടിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സുഹൃത്തായ ട്രംപ് അധികാരമേല്‍ക്കുന്നത് വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ട പുടിന്‍ തീരുമാനം മരവിപ്പിക്കുകയായിരുന്നു.