കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇസ്രയേല്‍

Posted on: December 31, 2016 10:27 am | Last updated: December 31, 2016 at 12:23 pm

ജറുസലേം: പുതുവത്സരാഘോഷത്തിന് ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇസ്രായേല്‍. കൊച്ചിയടക്കമുള്ള ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരങ്ങളിലേക്ക് പോകുന്ന തങ്ങളുടെ പൗരന്‍മാരോട് ജാഗ്രത പാലക്കണമെന്ന് ഇസ്രായേല്‍ നിര്‍ദേശിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന ഇസ്രയേല്‍ ഭീകരവിരുദ്ധ ഡയറക്ടറേറ്റാണ് മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ബീച്ചുകളിലും ക്ലബ് പാര്‍ട്ടികളിലും പോകുന്നവര്‍ സൂക്ഷിക്കണമെന്നും തിരക്കുള്ള ചന്തകള്‍, ആഘോഷ പരിപാടികള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.