എംടി വാസുദേവന്‍ നായരുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: December 30, 2016 3:46 pm | Last updated: December 31, 2016 at 10:28 am

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. mtvasudevannair.com എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ‘കാശ്മീരി ചീറ്റ’ എന്ന സംഘമാണ് എംടിയുടെ പേജും ഹാക്ക് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനു സമാനമായ ഡിസ്‌പ്ലേയാണ് ഹാക്ക് ചെയ്യപ്പെട്ട എംടിയുടെ വെബ്‌സൈറ്റിലും കാണുന്നത്.