കരിപ്പൂരില്‍ 7.15 ലക്ഷം രൂപക്കുള്ള റിയാല്‍ പിടികൂടി

Posted on: December 29, 2016 11:56 pm | Last updated: December 29, 2016 at 11:56 pm

കൊണ്ടോട്ടി: കരിപ്പൂരില്‍ ദമ്മാമിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്ന് 7.15 ലക്ഷം രൂപ വിലവരുന്ന 41,502 രൂപയുടെ സഊദി റിയാല്‍ കസ്റ്റംസ് വിഭാഗം പിടികൂടി.

കോഴിക്കോട് കുന്നത്ത് ഇബ്‌റാഹിം ആണ് കറന്‍സിയുമായി പിടിയിലായത്. ഇയാളുടെ പാന്റ്‌സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സികള്‍.