Connect with us

Uae

ജനുവരിയില്‍ പെട്രോള്‍ വില കൂടും

Published

|

Last Updated

അബുദാബി: ആഗോള എണ്ണ വില വര്‍ധനവ് കാരണം അടുത്ത മാസം എണ്ണ വിലവര്‍ധിക്കും. എണ്ണ ഉത്പാദക രാജ്യങ്ങളില്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഊര്‍ജ മന്ത്രാലയം ജനുവരിയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ സൂപ്പര്‍ 98ന് 1.80ല്‍ നിന്ന് 1.91 ദിര്‍ഹമായും 95ന് 1.69ല്‍ നിന്ന് 1.80 ദിര്‍ഹമായും ഇ പ്ലസ്91ന് 1.62ല്‍ നിന്ന് 1.73 ദിര്‍ഹമായും ഉയരും. പെട്രോളിന് പുറമെ ഡീസലിന്റെ വിലയും കൂടും. ലിറ്ററിന് 1.81ല്‍ നിന്നും 1.94 ആയി ഉയരും

ജനുവരി ഒന്നു മുതല്‍ പ്രതിദിനം 18 ലക്ഷം ബാരലായി ഉല്‍പാദനം കുറക്കാന്‍ ഒപെക്, നോണ്‍ ഒപെക് രാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണയാണ് ആഗോളവിപണിയില്‍തന്നെ എണ്ണവില വര്‍ധിക്കാന്‍ കാരണം.

Latest