പുതുവര്‍ഷത്തലേന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

Posted on: December 29, 2016 1:37 pm | Last updated: December 29, 2016 at 6:51 pm
SHARE

ന്യൂഡല്‍ഹി: പുതുവര്‍ഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും. നോട്ട് അസാധുവാക്കിയതിന് മോദി ആവശ്യപ്പെട്ട സമയം ഡിസംബര്‍ 30ന് അവസാനിക്കുകയാണ്. അതിന്റെ ഭാഗമായാണ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. എടിഎമ്മില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി നാലായിരമായി ഉയര്‍ത്താന്‍ സാധ്യതയുണ്ട്. നോട്ട് പിന്‍വലിച്ചതിന് ശേഷമുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചേക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here