മുംബൈ വിമാനത്താവളത്തില്‍ വന്‍ കള്ളപ്പണ വേട്ട: നാലുപേര്‍ അറസ്റ്റില്‍

Posted on: December 28, 2016 10:49 pm | Last updated: December 28, 2016 at 10:49 pm

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ രണ്ടു വ്യത്യസ്ത കേസുകളിലായി 69 ലക്ഷം രൂപ പിടിച്ചെടുത്തു. ഇതില്‍ 25 ലക്ഷം രൂപ പുതിയ 2000 രൂപയുടെ നോട്ടുകളാണ്. രണ്ടു കേസുകളിലായി നാലു പേര്‍ അറസ്റ്റിലായി. ആദ്യ കേസില്‍ മൂന്നു യാത്രക്കാരില്‍നിന്നായി 43 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. വഹീദ് അലി, മുഹമ്മദ് സൊഹൈല്‍, ഷെയ്ക്ക് പാഷ എന്നിവരാണ് അറസ്റ്റിലായത്. ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നോട്ട് കണ്ടെടുത്തത്.

ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1,39,00 സൗദി റിയാല്‍, 5, 65,000 യുഎഇ ദിര്‍ഹം, 14,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ എന്നിവയാണ് പിടികൂടിയത്. ഇവയുടെ മൂല്യം 43.97 ലക്ഷം രൂപവരും. മറ്റൊരു കേസില്‍ ദുബായിക്കുപോകുകയായിരുന്ന യാത്രക്കാരനില്‍നിന്നും 25 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകള്‍ പിടിച്ചെടുത്തു.