ഹമദ് ഹെല്‍ത്ത് കാര്‍ഡ് സിദ്‌റയില്‍ ഉപയോഗിക്കാം

Posted on: December 28, 2016 10:46 pm | Last updated: December 28, 2016 at 10:46 pm

ദോഹ: സിദ്‌റ മെഡിക്കല്‍ സെന്ററില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് കാര്‍ഡുള്ള വിദേശികള്‍ക്ക് ചികിത്സക്കായി എത്താമെന്ന് സിദ്‌റ ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഹമദ് മെഡിക്കല്‍ കോര്‍പറഷേനിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടാന്‍ അനുമതിയുണ്ടായിരുന്ന ശഹല്‍ത്ത് കാര്‍ഡ് ഇനി മുതല്‍ സിദ്‌റയിലും ലഭ്യമായിരിക്കുമെന്നാണ് അറിയിപ്പ്. ഹെല്‍ത്ത് കാര്‍ഡുള്ള വിദേശികള്‍ കാലാവധിയുള്ള റസിഡന്റ് പെര്‍മിറ്റ് ഉള്ളവരായിരിക്കണം. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിതിസ തേടുന്ന രോഗികള്‍ നല്‍കേണ്ടി വരുന്ന ഫീസ് മാത്രമേ സിദ്‌റിയിലും നല്‍കേണ്ടതുള്ളൂ.

ഖത്വര്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിദ്‌റ മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് കേന്ദ്രത്തിലേക്ക് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഹമദില്‍ പ്രവര്‍ത്തിച്ചിരുന്ന ശിശു രോഗ വിഭാഗം പൂര്‍ണമായും മാറ്റിയത്. വിപുലമായ സൗകര്യങ്ങളുള്ള ഈ കേന്ദ്രം രാജ്യാന്തര തലത്തില്‍ ഉയര്‍ന്ന നലവാരം പുലര്‍ത്തുന്ന ആതുരാലയമാണ്.