തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Posted on: December 28, 2016 10:50 am | Last updated: December 28, 2016 at 2:33 pm
SHARE

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. ‘കശ്മീരി ചീറ്റ’ എന്നറിയപ്പെടുന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്. എന്നാല്‍ രാവിലെ ഒമ്പത് മണിയോടെ തന്നെ സൈറ്റ് പൂര്‍വസ്ഥിതിയിലെത്തിച്ചു.

‘മെസ് വിത് ദി ബെസ്റ്റ്’, ‘ഡൈ ലൈക്ക് ദി റെസ്റ്റ്’, എന്ന സന്ദേശമാണ് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്. ഈ വര്‍ഷം ആദ്യം റായ്പൂര്‍ എഐഐഎംഎസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതും ഇതേ സംഘമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here