41000 കി.മീ. താണ്ടി രതിന്‍ദാസ് മണ്ണാര്‍ക്കാടെത്തി

Posted on: December 27, 2016 3:31 pm | Last updated: December 27, 2016 at 3:31 pm
?

മണ്ണാര്‍ക്കാട്: പ്രകൃതി സ്‌നേഹിയായ രതിന്‍ദാസ് 41000 കിലോമീറ്ററുകള്‍ താണ്ടി മണ്ണാര്‍ക്കാടെത്തി. കഴിഞ്ഞ ഒക്‌ടോബര്‍ 3നാണ് കൊല്‍ക്കത്തയില്‍ നിന്നും തന്റെ സ്വന്തം ബൈക്കില്‍ ഏകനായി യാത്ര ആരംഭിച്ചത്.
150 ദിവസം കൊണ്ട് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും വനമേഖലകളിലൂടെ സഞ്ചരിക്കുകയും, ജനങ്ങളില്‍ പ്രകൃതി സംരക്ഷണ സന്ദേശം എത്തിക്കുകയും ചെയ്യുക എന്നുളളതാണ് രതിന്‍ദാസിന്റെ ലക്ഷ്യം. ഇതിനോടകം 24 സംസ്ഥാനങ്ങളിലായി 41842 കിലോമീറ്റര്‍ താണ്ടിയ 41 കാരനായി രതിന്‍ദാസ് കേന്ദ്ര ഗവണ്‍വെന്റിന്റെ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയിലെ ഇന്‍ഫര്‍മോഷന്‍ ഇന്റലിജന്റ് ജീവനക്കാരനാണ്.
കല്‍ക്കത്തയിലെ വിഥാന്‍ നഗറിലെ സെക്ടര്‍ ഫോറിലെ സാള്‍ട്ട്‌ലൈക്കിലെ ഷിബുദാസിന്റെയും ബേബി ദാസിന്റെ മകനാണ്.

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടുകൂടിയാണ് ബൈക്കിലെ ഏകാംഗ യാത്രയെന്നും രതിന്‍ദാസ് പറഞ്ഞു. യാത്രയില്‍ ഭാഷ പലപ്പോഴും പ്രശ്‌നമാവാറുണ്ടെന്നും ദിനംപ്രതി 300 മുതല്‍ 400 വരെ കിലോമീറ്ററുകള്‍ റോഡിന്റെ നിലവാരമമനുസരിച്ച് യാത്രചെയ്യുന്നുണ്ടെന്നും ദാസ് പറഞ്ഞു.
പ്രകൃതിയെ സ്‌നേഹിച്ചുളള യാത്രയില്‍ വൈവാഹിക ജീവിതം മറന്നെങ്കിലും അടുത്ത ലക്ഷ്യമായ ലോകം ചുറ്റല്‍ പൂര്‍ത്തിയാക്കിയാല്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുവെന്നും, യാത്രക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും, പ്രകൃതിയെ അടുത്തറിയാനുളള ആഗ്രമാണ് തന്റെ യാത്രക്ക് പ്രചോദനമെന്നും മണ്ണാര്‍ക്കാട് എത്തിയ അദ്ദേഹം പറഞ്ഞു.