Connect with us

Kerala

മണി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അസാംഗത്യമില്ലെന്ന് കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: എംഎം മണി രാജിവെക്കണമെന്ന വിഎസ് അച്യുതാനന്റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎം മണി മന്ത്രിയായി തുടരുന്നതില്‍ അസാംഗത്യമില്ലെന്ന് കോടിയേരി പറഞ്ഞു. ഇപി ജയരാജന്റേയും മണിയുടേയും കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇരട്ടത്താപ്പല്ലെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിസ്ഥാനത്ത് എത്തിയ ശേഷമുള്ള നടപടിയുടെ പേരിലാണ് ഇപി ജയരാജന്‍ രാജിവെച്ചത്. എന്നാല്‍ മണിക്കെതിരായ കേസ് നേരത്തെ ഉള്ളതാണെന്നും കോടിയേരി പറഞ്ഞു.

ക്രമിനില്‍ കേസില്‍ പ്രതിയായ എംഎം മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് അധാര്‍മ്മികമാണെന്ന് കാണിച്ച് വിഎസ് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടിയേരി പാര്‍ട്ടി എംഎം മണിക്കൊപ്പമാണെന്ന് വ്യക്തമായ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്.

Latest