പഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

Posted on: December 26, 2016 2:14 pm | Last updated: December 26, 2016 at 9:14 pm

തിരുവനന്തപുരം: മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍. പഴ്‌സണല്‍ സ്റ്റാഫുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഒരു തരത്തിലുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു മന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് മറ്റു വകുപ്പുകളില്‍ ഇടപെടരുത്, രാഷ്ട്രീയാടിസ്ഥാനത്തില്‍ തീരുമാങ്ങളെടുക്കരുത്, നിലപാടുകളില്‍ രാഷ്ട്രീയ വിരോധമോ വ്യക്തി വിരോധമോ ഉണ്ടാകരുത്, പാരിതോഷികങ്ങള്‍ സ്വീകരിക്കരുത്, ഇടനിലക്കാരെ സൂക്ഷിക്കണം, ഓഫീസില്‍ കൃത്യനിഷ്ഠ പാലിക്കണം, സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡമുണ്ടാക്കും തുടങ്ങിയവയാണ് മുഖ്യമന്ത്രിയുടെ പ്രധാന നിര്‍ദേശങ്ങള്‍.