Connect with us

National

ഇനിയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൈക്കൊള്ളും: നരേന്ദ്രമോദി

Published

|

Last Updated

റായ്ഗഡ്: രാജ്യത്തിന്റെ ശോഭനമായ ഭാവി മുന്‍നിര്‍ത്തി പ്രയാസകരമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് പിന്‍മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സിന്റെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഇപ്പോള്‍ തിളങ്ങിനില്‍ക്കുകയാണ്. കറന്‍സിയുടെ മൂല്യം അതിവേഗം താഴുന്ന 2012-13 കാലത്തുനിന്ന് വളരെ ദൂരത്തിലേക്കു മാറി നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിരിക്കുന്നുവെന്നും മോദി പറഞ്ഞു. ജിഎസ്ടി ബില്ലിനുള്ള ഭേദഗതികള്‍ പാസാക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇന്ത്യ തിളങ്ങുന്നതിനായി ഇനിയും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കൈക്കൊള്ളും. ഇത് ഹ്രസ്വകാല രാഷ്ട്രീയ നേട്ടത്തിനായുള്ള തീരുമാനമല്ല മോദി പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപം ഇന്ത്യയില്‍ ഇപ്പോള്‍ റിക്കാര്‍ഡിലാണെന്നും മോദി അവകാശപ്പെട്ടു.

രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം കണ്ടുകൊണ്ടാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചതെന്നും ഇത്തരം ചെറിയ വേദനകള്‍ വലിയ നേട്ടത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----