സാമൂഹ്യ പെന്‍ഷന്‍ വിതരണം ട്രഷറികളുമായി ബന്ധപ്പെടുത്തും: മന്ത്രി

Posted on: December 24, 2016 9:45 am | Last updated: December 24, 2016 at 9:35 am

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയിരുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നോട്ട് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ട്രഷറികളുമായി ബന്ധപ്പെടുത്തി ഉടന്‍ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പെന്‍ഷന്‍ വിതരണം സംബന്ധിച്ച് ജവഹര്‍ സഹകരണഭവനില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഓണക്കാലത്ത് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക വീടുകളില്‍ എത്തിച്ച് നല്‍കിയത് പോലെ ക്രിസ്മസ് വേളയിലും നല്‍കാന്‍ കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതുമായി ബന്ധപ്പെട്ട സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തു. നിലവിലെ സാഹചര്യത്തില്‍ പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ വീടുകളില്‍ എത്തിക്കുന്നതിനായി ജില്ലകളില്‍ ജോയിന്റ് രജിസ്ട്രാര്‍മാര്‍ ട്രഷറിയില്‍ സ്പെഷ്യല്‍ ടി എസ് ബി അക്കൗണ്ട് തുറക്കാന്‍ തീരുമാനിച്ചു.