ശൈഖ് മുഹമ്മദ് മരുഭൂമിയില്‍ പാചകം ചെയ്യുന്ന ചിത്രം വൈറല്‍

Posted on: December 23, 2016 9:58 pm | Last updated: December 23, 2016 at 9:58 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍
മക്തൂം പാചകത്തിനിടെ

ദുബെ: ശൈത്യകാലം ആരംഭിച്ചതോടെ പലരും മരുഭൂമി തേടിപ്പോകുന്നു. മരുഭൂമിയില്‍ കൂടാരം കെട്ടി താമസിക്കുകയും പരമ്പരാഗത രീതിയില്‍ പാചകം ചെയ്യുകയും ഹോബിയാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഇക്കാര്യത്തില്‍ മാതൃകയാണ്. ശൈഖ് മുഹമ്മദ് മരുഭൂമിയില്‍ സ്വയം പാചകം ചെയ്യുന്ന ചിത്രം മുമ്പ് പല തവണ വൈറല്‍ ആയിട്ടുണ്ട്.

ഇത്തവണ ഇന്‍സ്റ്റഗ്രാമില്‍ മകനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പോസ്റ്റ് ചെയ്ത ചിത്രവും വ്യാപകമായി പ്രചരിക്കുന്നുണ്ട്. അരിയും ഇറച്ചിയും ചേര്‍ത്തുള്ള ഭക്ഷണമാണ് ശൈഖ് മുഹമ്മദ് പാചകം ചെയ്തത്. ശൈഖ് ഹംദാനും ശൈഖ് മുഹമ്മദിന്റെ ചില സ്‌നേഹിതരും ചിത്രങ്ങളിലുണ്ട്.