പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകരുടെ കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു

Posted on: December 23, 2016 11:57 am | Last updated: December 23, 2016 at 11:58 am

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ മരത്തിലിടിച്ച് സ്ത്രീ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നരയോടെ നിലക്കലിനടുത്തായിരുന്നു അപകടം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.