ഹൈദരാബാദ്: ഇന്ത്യയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ മൈത്രിയുമായി എത്തിയ വിക്രമസിംഗെക്ക് ക്ഷേത്രത്തില്‍ തിരുമല തിരുപ്പതി ദേവസ്വം ചെയര്‍മാന്‍ ഛദലവാഡ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പരമ്പരാഗത സ്വീകരണം നല്‍കി.
ശ്രീലങ്കന്‍ മന്ത്രിമാരായ ഡി എം സ്വാമിനാഥന്‍, പളനി ദിഗംബരം, ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവരും പ്രധാനമന്ത്രിയെ അനുഗമിച്ചു. സംഘം അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ചെന്നൈയില്‍ നിന്നും പ്രത്യേക ഹെലികോപ്ടറില്‍ റെനിഗുന്ത തിരുപ്പതി വിമാനത്താവളത്തില്‍ ഇറങ്ങിയ വിക്രമസിംഗെ റോഡ് മാര്‍ഗമാണ് ക്ഷേത്രത്തില്‍ എത്തിയത്. ശക്തമായ സുരക്ഷയാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്. ഇതിന് മുമ്പ് 2002ലും വിക്രമസിംഗെ തിരുപ്പതി ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്.