Connect with us

Kannur

സംസ്ഥാന സ്‌കൂള്‍ കലോത്സവം; 'നിളയും പമ്പയും പല്ലനയും' വേദികളാകും

Published

|

Last Updated

കണ്ണൂര്‍: ഏഷ്യയിലെ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരവേദികള്‍ ഇത്തവണ കേരളത്തിലെ വിവിധ നദികളുടെ പേരില്‍ അറിയപ്പെടും.

സംഗീതത്തിന്റെയും വാദ്യോപകരണങ്ങളുടെയും പേരില്‍ മാത്രം അറിയപ്പെട്ടിരുന്ന സ്ഥാനത്താണ് ഇക്കുറി നദികളുടെ പേര് നല്‍കിയിരിക്കുന്നത്.

വരള്‍ച്ച നാടിനെ വരിഞ്ഞുമുറുക്കുമ്പോള്‍ നദികളുടെ പ്രാധാന്യം കൂടി മത്സരാര്‍ഥികള്‍ മനസ്സിലാക്കണമെന്നാണ് ഇതിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകരുടെ വിലയിരുത്തല്‍. ജനുവരി 16 മുതല്‍ 22 വരെ 20 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. കലോത്സവത്തിന്റെ മുഖ്യവേദിയായ പോലീസ് പരേഡ് ഗ്രൗണ്ടിലെ വേദിക്ക് കേരളത്തിന്റെ ഏറ്റവും നീളം കൂടിയ നദിയും മരണാസന്നവുമായ നിളയുടെ പേരാണ് നല്‍കിയിരിക്കുന്നത്. ചന്ദ്രഗിരി(കലക്‌ട്രേറ്റ് മൈതാനം), കബനി(ടൗണ്‍ സ്‌ക്വയര്‍), പമ്പ(ജവഹര്‍ സ്റ്റേഡിയം), വളപട്ടണം(ജി വി എച്ച് എസ് എസ് കണ്ണൂര്‍), കല്ലായി(ഗവ. യു പി എസ് മുഴത്തടം. താണ), കവ്വായി(പോലീസ് ഓഡിറ്റോറിയം), കാര്യങ്കോട്(ഗവ. യു പി എസ് താവക്കര), ഭവാനി(ശിക്ഷക്‌സദന്‍ ഓഡിറ്റോറിയം), പല്ലന(ഗവ.മിക്‌സ്ഡ് യു പി എസ്, തളാപ്പ്), നെയ്യാര്‍(ജവഹര്‍ ഓഡിറ്റോറിയം),പമ്പാര്‍(ഗവ. ടൗണ്‍ എച്ച് എസ് എസ് കണ്ണൂര്‍), കടലുണ്ടി(ഗവ. ടൗണ്‍ എച്ച് എസ് എസ് ഹാള്‍ കണ്ണൂര്‍), പെരിയാര്‍(സെന്റ് മൈക്കിള്‍സ് എ ഐ എച്ച് എസ് എസ് ), മീനച്ചാല്‍(സെന്റ് മൈക്കിള്‍സ് എ ഐ എച്ച് എസ് എസ് റൂം) മണിമല(സെന്റ് മൈക്കിള്‍സ് എ ഐ എച്ച് എസ് എസ് റൂം), കല്ലട(സെന്റ് മൈക്കിള്‍സ് എ ഐ എച്ച് എസ് എസ് റൂം). കരമന(സെന്റ് മൈക്കിള്‍സ് എ ഐ എച്ച് എസ് എസ് റൂം) ചാലിയാര്‍(കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പരേഡ് ഗ്രൗണ്ട് പള്ളിക്കുന്ന്). മയ്യഴി(സ്റ്റേഡിയം കോര്‍ണര്‍)എന്നിങ്ങനെയും അറിയപ്പെടും.
പരിസ്ഥിതി സൗഹൃദ കലോത്സവമാണ് ഇത്തവണ കണ്ണൂരിലുണ്ടാകുകയെന്നും സംഘാടകര്‍ പറഞ്ഞു. 232 ഇനങ്ങളിലായി 12000 ത്തിലധികം പ്രതിഭകള്‍ പങ്കെടുക്കും. ഗ്രീന്‍ പ്രൊട്ടോകോള്‍ അനുസരിച്ചാണ് മേള നടത്തുക.