Connect with us

Kerala

വടക്കാഞ്ചേരി പീഡനം: അന്വേഷണ പുരോഗതി നിരീക്ഷിച്ചു വരികയാണെന്ന് കോടതി

Published

|

Last Updated

വടക്കാഞ്ചേരി: വടക്കാഞ്ചേരി കൂട്ടബലാത്സംഗ കേസിന്റെ അന്വേഷണ പുരോഗതി കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് വടക്കാഞ്ചേരി കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ അനാവശ്യമായി വിളിച്ചുവരുത്തി തന്നെ മാനസിക സമ്മര്‍ദത്തിലാഴ്ത്തുന്നുവെന്ന് ആരോപിച്ച് പീഡനത്തിന് ഇരയായ യുവതി വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല ഹരജിയില്‍ വാദം കേള്‍ക്കവേയാണ് മജിസ്‌ട്രേറ്റ് കെ എം ശ്രീദേവി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണോദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍ കോടതി ഇപ്പോള്‍ ഇടപെടില്ല.

അന്വേഷണവുമായി ബന്ധപ്പെട്ട് പാലക്കാട് എസ് പി. ജി പൂങ്കുഴലി, എ സി പി. എം കെ ഗോപാലകൃഷ്ണന്‍, സി ഐ എലിസബത്ത് എന്നിവര്‍ ചേര്‍ന്ന് അന്വേഷണത്തിന്റെ പേരില്‍ മാനസിക പ്രയാസമുണ്ടാക്കുന്നുവെന്നും എട്ട് ദിവസങ്ങളിലായി ദിവസവും 13 മണിക്കൂറോളം തന്നെയും ഭര്‍ത്താവിനെയും ചോദ്യം ചെയ്തുവെന്നുമാണ് യുവതി അഭിഭാഷകര്‍ മുഖേന കോടതിയില്‍ പരാതിപ്പെട്ടിരുന്നത്.പരാതിക്കാരിക്ക് വടക്കാഞ്ചേരി കോടതിയില്‍ തന്നെ സ്വകാര്യ അന്യായം സമര്‍പ്പിക്കാമെന്ന് കോടതി വ്യക്തമാക്കി.