Connect with us

National

മതതീവ്രവാദ വിഭാഗങ്ങളോട് മുസ്‌ലിം ലീഗ് എതിരാണെന്ന് ഇ ടി മുഹമ്മദ് ബശീര്‍

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുകയും കേന്ദ്രത്തിന്റെ നിര്‍ദേശം സ്വീകരിക്കുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇടി മുഹമ്മദ് ബശീര്‍ എം പി. സംസ്ഥാന സര്‍ക്കര്‍ ഇക്കാര്യം ഗൗരവപരമായി കാണണം. യു എ പി എ ചുമത്തുന്ന കാര്യത്തില്‍ കേരള സര്‍ക്കാറും അമിതാവേശം കാണിക്കുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുകയും കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന ചില ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തുണ്ട്. ഇവര്‍പൊതു അജന്‍ഡയുണ്ടാക്കിയിട്ടുണ്ടോ എന്ന് തോന്നിക്കുന്ന വിധമാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. യു പി എ കാലത്ത് നിര്‍മിച്ച യു എ പി എ കരിനിയമം തെറ്റാണെന്ന് സമ്മതിക്കുന്നുവെന്നും എം പി പറഞ്ഞു. ലീഗ് കരിനിയമങ്ങള്‍ക്കെതിരായ നിലപാടാണ് എപ്പോഴും സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു പി എ ഭരണത്തില്‍ വലിയ ചര്‍ച്ചകളില്ലാതെ യു എ പി എ നിയമം ഭരണഘടന ഭേദഗതിയിലൂടെ ചുട്ടെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അനാവശ്യമായ രീതിയില്‍ പോലീസ് കരിനിയമങ്ങള്‍ ചാര്‍ത്തുന്നകാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന മാവോയിസ്റ്റ് അടക്കമുള്ള തീവ്ര ഇടതുപക്ഷങ്ങള്‍ക്കും മതതീവ്രവാദ വിഭാഗങ്ങള്‍ക്കും തങ്ങളെതിരാണ്. രാജ്യത്ത് മുസ്‌ലിം – ദളിത് -പിന്നാക്ക ഐക്യത്തിന്റെ സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇ ടി മുഹമ്മദ് ബശീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Latest