നജീബ് ജങിന്റെ തീരുമാനം അല്‍ഭുതപ്പെടുത്തി: അരവിന്ദ് കെജ്‌രിവാള്‍

Posted on: December 22, 2016 7:40 pm | Last updated: December 23, 2016 at 9:21 am

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്. ഗവര്‍ണര്‍സ്ഥാനം രാജിവെക്കാനുള്ള നജീബ് ജങിന്റെ തീരുമാനം തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജങിന്റെ രാജി തീരുമാനം അല്‍ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ഭാവിപദ്ധതികള്‍ക്ക് എല്ലാവിധ ആശംസകളും എന്ന് കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഡല്‍ഹിയുടെ ഭരണത്തെ ചൊല്ലി നജീബ് ജങും മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും തമ്മില്‍ നിരന്തര വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കു തുടര്‍ച്ചയായി ജങ് ഇടംകോലിടുന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. എന്നാല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരിക്കുന്നതിനുള്ള അനുമതി നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചു. കേസില്‍ അടുത്ത ദിവസം വാദം കേള്‍ക്കുന്നുണ്ട്

ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഈ ഹര്‍ജിയില്‍ വിധി വരാനിരിക്കെയാണ് ഒന്നരവര്‍ഷം കാലാവധി ബാക്കിയാക്കി ലഫ്.ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നജീബ് ജങ് രാജിവെച്ച് പടിയിറങ്ങുന്നത്.