Connect with us

National

തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമ മോഹന്‍ റാവുവിനെ മാറ്റി

Published

|

Last Updated

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി രാമ മോഹന്‍ റാവുവിനെ സസ്‌പെന്‍ഡ് ചെയ്തു. ഗിരിജ വൈദ്യനാഥന്‍ ആണ് പുതിയ ചീഫ് സെക്രട്ടറി. സംസ്ഥാന വിജിലന്‍സ് കമ്മീഷണറുടേയും ഭരണ പരിഷ്‌കരണ കമ്മീഷണറുടേയും അധിക ചുമതലയും ഗിരിജാ വൈദ്യനാഥന്‍ വഹിക്കും. 1981 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥയാണ് ഗിരിജ വൈദ്യനാഥന്‍.

ബുധനാഴ്ചയാണ് ആദായ നികുതി വകുപ്പ് രാമ മോഹന്‍ റാവുവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 30 ലക്ഷത്തിന്റെ പുതിയ 2000 രൂപ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും പിടികൂടിയിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ വിവേക് ഷെട്ടിയില്‍ നിന്ന് ഉറവിടം വെളിപ്പെടുത്താത്ത അഞ്ച് കോടി രൂപയും ഭാര്യാപിതാവില്‍ നിന്ന് ഒരു കിലോഗ്രാം വീതമുള്ള രണ്ട് സ്വര്‍ണക്കട്ടികളും പിടികൂടിയതായി ആദായ നികുതി വകുപ്പ് പറഞ്ഞു.

Latest