25 കോടിയുടെ പഴയ നോട്ടുകളുമായി കൊല്‍ക്കത്തയില്‍ വ്യാപാരി പിടിയില്‍

Posted on: December 22, 2016 11:10 am | Last updated: December 22, 2016 at 7:40 pm

കൊല്‍ക്കത്ത: 25 കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി കൊല്‍ക്കത്തയില്‍ വ്യാപാരി പിടിയില്‍. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ പരസ്മാല്‍ ലോധയെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പിടികൂടിയത്. 25 കോടിയുടെ പഴയ നോട്ടുകള്‍ പുതിയ കറന്‍സിയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്.

പണമിടപാടുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ മകളുടെ ആഡംബര വിവാഹത്തിന്റെ പേരിലും ഇയാള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. രാജ്യവ്യാപകമായി കള്ളപ്പണത്തിനായുള്ള എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് തുടരുകയാണ്.