ശശി തരൂരിന്റെ 16-ാമത് പുസ്തകം പ്രകാശനം ചെയ്തു

Posted on: December 22, 2016 12:24 am | Last updated: December 22, 2016 at 12:24 am

തിരുവനന്തപുരം: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള എഴുത്തുകാരനാണ് ശശി തരൂര്‍ എന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ശശിതരൂരിന്റെ പതിനാറാമത് പുസ്തകമായ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നസിന്റെ പ്രകാശനം അടൂര്‍ ഗോപാലകൃഷ്ണന് നല്‍കി നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്തെ വിശകലനം ചെയ്യുന്ന പുസ്തകം ചരിത്രത്തിലേക്ക് ആഴത്തിലുളള ഒരു ഗവേഷണമാണ്. അതിന്റെ ഉളളറകളിലേക്കാണ് തരൂര്‍ കടന്നു പോകുന്നത്. വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്ന രീതിയിലാണ് സംഭവങ്ങള്‍ വിശകലനം ചെയ്യുന്നു. രാജ്യസ്‌നേഹമാണ് ഇതിലൂടെ ഓരോ വായനക്കാരനിലുമെത്താന്‍ പോകുന്നത്. ഇത് വായനക്കാരെ ആകര്‍ഷിക്കുന്നതാണ് പുസ്തകമെന്നും ഗവര്‍ണര്‍ പറഞ്ഞു.