കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി; ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

Posted on: December 19, 2016 7:15 pm | Last updated: December 19, 2016 at 9:43 pm
SHARE


ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റില്‍ മലയാളി താരം കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ച്വറി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി താരം സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും നേടുന്നത്. 381 പന്തില്‍ നിന്നും 32 ബൗണ്ടറികളുടെയും നാല് സിക്‌സറിന്റെയും സഹായത്തോടെയാണ് കരുണ്‍ കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത്. ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് കരുണ്‍ നായര്‍. ഇതോടെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 754 എന്ന കൂറ്റന്‍ സ്‌കോറിലെത്തിയിരിക്കുകയാണ് ഇന്ത്യ.

ടെസ്റ്റില്‍ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറും,ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഈ ടെസ്റ്റിലാണ് നേടിയിരിക്കുന്നത്.കരുണ്‍ റെക്കോഡ് നേട്ടം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യന്‍ ക്യാപറ്റന്‍ വിരാട് കൊഹ്‌ലി ഇന്നിംഗ്‌സ്് ഡിക്ലയര്‍ ചെയ്തു.

അഞ്ചാമനായി ഇറങ്ങി ഇരട്ട ശതകം നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കരുണ്‍. ഏകദിന നായകന്‍ ധോണിയും വിവിഎസ് ലക്ഷ്മണുമാണ് ഇതിന് മുന്‍പ് ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
രാഹുലിനെ കൂടാതെ പാര്‍ഥിവ് പട്ടേല്‍ (71)പൂജാര(16) വിരാട് കോഹ്ലി(15)ഉം റണ്‍സെടുത്ത് പുറത്തായി. കരുണ്‍ 70 റണ്‍സുമായി പുറത്താകാതെ ക്രീസിലുണ്ട്.