Connect with us

National

ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി

Published

|

Last Updated

ഇസ്ലാമാബാദ്: ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ക്ക് പാക്കിസ്ഥാനില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. പാക് തിയേറ്ററുകളില്‍ തിങ്കളാഴ്ച മുതല്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക് കലാകാരന്‍മാര്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതോടെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സിനിമകള്‍ വിലക്കിയത്.

ബോളിവുഡ് സിനിമകള്‍ക്ക് വന്‍ ആരാധകരുള്ള പാക്കിസ്ഥാനില്‍ ഈ തീരുമാനം കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഇതിനെ തുടര്‍ന്നാണ് സിനിമകള്‍ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ പ്രദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുക മാത്രമാണ് ചെയ്തതെന്നാണ് തിയേറ്റര്‍ ഉടമകളുടെ വാദം. ഇന്ത്യന്‍ സിനിമകള്‍ രാജ്യത്ത് നിരോധിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.