ഹൈക്കോടതിയിലെ മാധ്യമവിലക്കിനു പിന്നില്‍ പിണറായി വിജയന്റെ ഹിഡന്‍ അജണ്ട: കെ സുരേന്ദ്രന്‍

Posted on: December 17, 2016 11:42 am | Last updated: December 17, 2016 at 7:19 pm

കൊച്ചി: ഹൈക്കോടതിയിലെ മാധ്യമവിലക്കിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിഡന്‍ അജണ്ടയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പുറത്തുവരാതിരിക്കുന്നതിനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.