കോണ്‍ഗ്രസിന് രാജ്യതാത്പര്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടി താത്പര്യം: പ്രധാനമന്ത്രി

Posted on: December 16, 2016 11:48 pm | Last updated: December 16, 2016 at 11:48 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് എല്ലായ്‌പ്പോഴും രാജ്യതാത്പര്യത്തേക്കാള്‍ പ്രധാനം പാര്‍ട്ടി താത്പര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ഡല്‍ഹിയില്‍ ബിജെപിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുമ്പ് കുംഭകോണങ്ങളുടെ പേരിലാണ് പ്രതിപക്ഷം പാര്‍ലിമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ കള്ളപ്പണവും അഴിമതിയും തടയാനുള്ള ഗവണ്‍മെന്റ് നടപടികള്‍ക്ക് എതിരെയാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമൂഹത്തെ അഴിമതി വിമുക്തമാക്കാന്‍ ഡിജിറ്റല്‍ സാമ്പത്തിക വ്യവസ്ഥിതി സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇപ്പോള്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരെ ശക്തമായ വാദിക്കുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പത്ത് വര്‍ഷക്കാലത്തെ അദ്ദേഹത്തിന്റെ ഭരണത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.