Connect with us

National

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ഇടനിലക്കാരന്റെ ഡയറി പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്റെ ഡയറി പുറത്ത്. 450 കോടി രൂപയോളം രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് കോഴ കൊടുത്തുവെന്ന് ഡയറിയില്‍ പറയുന്നു. ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബത്തിന് 120 കോടി രൂപ കോഴ കൊടുത്തുവെന്നും വെളിപ്പെടുത്തലുണ്ട്.

ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ വ്യോമസേനാ മേധാവി എസ്പി ത്യാഗിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ളവരുടെ തീരുമാനപ്രകാരമാണ് ഇടപാട് നടത്തിയത് എന്നായിരുന്നു ത്യാഗി സിബിഐക്ക് നല്‍കിയ മൊഴി.

അതേസമയം നോട്ട് നിരോധനത്തില്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം ശക്തമാക്കുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള മോദിയുടെ നീക്കമാണ് പുതിയ സംഭവങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.