Connect with us

Ongoing News

ഈ ആപ്പുകള്‍ മൊബൈലില്‍ ഉണ്ടോ? എങ്കില്‍ ഉടന്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി പാക്കിസ്ഥാന്‍ ആപ്പുകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള നാല് ആപ്പുകള്‍ കണ്ടെത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ടോപ് ഗണ്‍ (ഗെയിം ആപ്പ്), എംപിജുംഗീ (മ്യൂസിക് ആപ്പ്), ബിഡിജുംഗീ (വീഡിയോ ആപ്പ്), ടോക്കിംഗ് ഫ്രോഗ് (വിനോദം) ആപ്പുകളാണ് മാല്‍വെയറുകളാണെന്ന് കണ്ടെത്തിയത്. ഈ ആപ്പുകള്‍ ആരെങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കി.

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചാരവൃത്തി നടത്താനാണ് പാക്കിസ്ഥാന്‍ ഇത്തരത്തലുള്ള ആപ്പുകള്‍ നിര്‍മിക്കുന്നതെന്ന് മന്ത്രാലയം പറയുന്നു. മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ ഇത്തരം ആപ്പുകള്‍ക്ക് എതിരെ ശക്തമായ ജാഗ്രത പുലര്‍ത്തണം.

കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയോ നിര്‍ണായ വിവരങ്ങള്‍ ചോര്‍ത്തുകയോ ചെയ്യാന്‍ വേണ്ടി നിര്‍മിക്കുന്ന സോഫ്റ്റ് വെയറുകളാണ് മാല്‍വെയറുകള്‍ എന്ന് അറിയപ്പെടുന്നത്.

Latest