Connect with us

National

ഹൈദരാബാദ് ഇരട്ട സ്‌ഫോടനം: അഞ്ചുപേര്‍ കുറ്റക്കാര്‍

Published

|

Last Updated

ഹൈദരാബാദ്: ഹൈദരാബാദ് ഇരട്ട സ്‌ഫോടനക്കേസില്‍ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍ യാസീന്‍ ഭട്കല്‍ അടക്കം അഞ്ചുപേര്‍ കുറ്റക്കാരെന്ന് കോടതി. പാക്കിസ്ഥാന്‍ പൗരനായ വഖസ് എന്ന സിയാഉര്‍റഹ്മാന്‍, ഹദ്ദി എന്ന അസദുല്ല അക്തര്‍, മോനു എന്ന തഹ്‌സീന്‍ അക്തര്‍, ഐജാസ് ശൈഖ് എന്നിവരെയാണ് ഹൈദരാബാദിലെ പ്രത്യേക എന്‍െഎഎ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ഫെബ്രുവരി 21 നാണ് ഹൈദരാബാദ് ദില്‍സുഖ്‌നഗറിലെ കൊണാര്‍ക്, വെങ്കട്ടാതിരി തിയറ്ററുകള്‍ക്ക് സമീപം സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 131 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയും ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനുമായ റിയാസ് ഭട്കല്‍ ഒളിവിലാണ്. റിയാസ് ഭട്കലിനെതിരായ കേസ് പ്രത്യേകം പരിഗണിക്കും.

Latest