നിയമവിരുദ്ധമായി ഒന്നരക്കോടി മാറ്റിനല്‍കി: റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted on: December 13, 2016 2:48 pm | Last updated: December 13, 2016 at 8:10 pm
SHARE

ബെംഗളൂരു: നിയമവിരുദ്ധമായി ഒന്നരക്കോടി രൂപയുടെ നോട്ട് മാറ്റിനല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ ബെംഗളൂരുവില്‍ പിടിയില്‍. റിസര്‍വ് ബാങ്ക് സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്‍ കെ മൈക്കല്‍ ആണ് പിടിയിലായത്. സിബിഐ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

നോട്ട് പിന്‍വലിച്ച ശേഷം കള്ളപ്പണം മാറ്റാന്‍ ഇടനിലക്കാരായി നില്‍ക്കുന്നവരെ പിടികൂടാന്‍ വ്യാപക റെയ്ഡാണ് നടക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ നിരവധിപേര്‍ പിടിയിലായിരുന്നു. നേരത്തേ, കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ ബെംഗളൂരുവില്‍ നിന്ന് നാല് ബാങ്ക് ഉദ്യോഗസ്ഥര്‍ പിടിയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here