മരട് ഗുണ്ടാ ആക്രമണം: ആന്റണി ആശാന്‍ പറമ്പില്‍ കീഴടങ്ങി

Posted on: December 13, 2016 12:46 pm | Last updated: December 13, 2016 at 3:12 pm
SHARE

എറണാകുളം: മരട് ഗുണ്ടാ ആക്രമണക്കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാന്‍ പറമ്പില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് ആന്റണി കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആന്റണി ആരോപിച്ചു. മരട് നഗരസഭയിലെ യുഡിഎഫ് ഭരണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് ഈ കേസെന്നും അദ്ദേഹം പറഞ്ഞു. നിരവധി കേസുകളില്‍ പ്രതിയായ ഒരു വ്യക്തിയെ മുന്നില്‍ നിര്‍ത്തി സിപിഎം നടത്തുന്ന നീക്കം രാഷ്ട്രീയ പാപ്പരത്തമാണെന്നും ആന്റണി പറഞ്ഞു.

ആന്റിക്കൊപ്പം കേസില്‍ പ്രതിയായിരുന്ന മരട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററും കീഴടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here