പണമില്ല; കേളകത്ത് ബാങ്കില്‍ ജീവനക്കാരും ഇടപാടുകാരും തമ്മില്‍ സംഘര്‍ഷം

Posted on: December 13, 2016 12:25 pm | Last updated: December 13, 2016 at 2:49 pm

കണ്ണൂര്‍: ആവശ്യത്തിന് പണമില്ലാത്തതിനാല്‍ കേളകം ഫെഡറല്‍ ബാങ്ക് ശാഖയില്‍ സംഘര്‍ഷം. ഇടപാടുകാരും ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇടപാടുകാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു.

ടോക്കണ്‍ നല്‍കിയെങ്കിലും എപ്പോള്‍ പണം നല്‍കാനാകുമെന്ന് ജീവനക്കാര്‍ക്ക് പറയാന്‍ കഴിഞ്ഞില്ല. രാവിലെ തന്നെ പണമില്ലെന്ന ബോര്‍ഡ് വെച്ചത് ഇടപാടുകാരെ പ്രകോപിപ്പിച്ചു. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ടോക്കണ്‍ ലഭിച്ചവര്‍ക്ക് വൈകുന്നേരത്തിനുള്ളില്‍ പണം നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവ് വന്നത്.