മോദി മികച്ച അഭിനേതാവ്: മുല്ലക്കര രത്‌നാകരന്‍

Posted on: December 11, 2016 2:11 pm | Last updated: December 11, 2016 at 2:11 pm

കൊയിലാണ്ടി: കോര്‍പറേറ്റുകള്‍ക്ക് യഥേഷ്ടം സാമ്പത്തിക സഹായം നല്‍കുന്നതിന് ദേശസാല്‍കൃത ബാങ്കിലേക്ക് സാധാരണക്കാരന്റെ കാശ് നിക്ഷേപിക്കുന്നതിനുള്ള തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കറന്‍സി പിന്‍വലിക്കലിലൂടെ ചെയ്തതെന്ന് മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ സഖാവ് ജയപ്രകാശിന്റെ 25ാം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് എന്‍ എം ബിജു അധ്യക്ഷത വഹിച്ചു. ജെ എന്‍ യു എ ഐ എസ് എഫ് നേതാവ് അപരാജിതരാജ, അജയ് ആവള, അഡ്വ. എസ് സുനില്‍ മോഹന്‍, കെ കെ ബാലന്‍ മാസ്റ്റര്‍, കെ സന്തോഷ്, കെ എസ് രമേശ് ചന്ദ്ര, അഷ്‌റഫ് പൂക്കാട് സംസാരിച്ചു.