Kozhikode
ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനവും കൂട്ടയോട്ടവും നടത്തി
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ച ലഹരിവിരുദ്ധ ക്ലബ്ബിന്റെയും ആന്റി ഡ്രഗ്‌സ്സ്റ്റുഡന്‍സ് അസോസിയേഷന്റെയും ഉദ്ഘാടനം സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നിര്‍വഹിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥി, അധ്യാപക പ്രതിനിധികള്‍, മദ്യവിരുദ്ധ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി അദ്ദേഹം സംവദിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം, സൈക്കിള്‍ റാലി എന്നിവ എക്‌സൈസ് കമ്മീഷണര്‍ ഫഌഗ്ഓഫ് ചെയ്തു.
പി ടി എ പ്രസിഡന്റ് ഒ പി ഐ കോയ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ സ്ഥിരംസമിതി അധ്യക്ഷന്‍ കെ ശിവദാസന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാജശ്രീ സംസാരിച്ചു.
കൊടുവള്ളിയും പരിസര പ്രദേശവും ലഹരിവിമുക്തമാക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത കമ്മീഷണര്‍, ആവശ്യമെങ്കില്‍ നേരില്‍ ബന്ധപ്പെടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയാണ് മടങ്ങിയത്.



