നോട്ട് അസാധുവാക്കല്‍: പ്രധാനമന്ത്രിയെ രാഷ്ട്രപതി വിമര്‍ശിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് എംഎം മണി

Posted on: December 10, 2016 7:06 pm | Last updated: December 10, 2016 at 7:06 pm

തിരുവനന്തപുരം: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപതി പ്രണാബ്കുമാര്‍ മുഖര്‍ജി വിമര്‍ശിക്കാത്തത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എം.എം മണി.

പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തിയ എംപിമാരെ രാഷ്ട്രപതി വിമര്‍ശിച്ചത് ശരിയായില്ല. തലയ്ക്ക് വെളിവില്ലാത്തതുകൊണ്ടല്ല എംപിമാര്‍ സമരം ചെയ്തത്. പ്രധാനമന്ത്രിയെ വിമര്‍ശിക്കാത്തതിനാല്‍ നോട്ട് നിരോധന തീരുമാനം ശരിയാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നും മണി പറഞ്ഞു.