പട്ടാപ്പകല്‍ വീട്ടില്‍ കയറി കത്തി കാട്ടി കവര്‍ച്ച

Posted on: December 9, 2016 2:09 pm | Last updated: December 9, 2016 at 2:09 pm
SHARE

ഒറ്റപ്പാലം: പട്ടാപ്പകല്‍ വീട്ടില്‍ കയറി കത്തി കാട്ടി കവര്‍ച്ച. മാലയും വളയുമടക്കംഅഞ്ചു പവന്‍ സ്വര്‍ണം കവര്‍ന്നു. പാലാട്ട് റോഡ് എസ് ബി ഐ കോളനി ശ്രീജയയില്‍ വിമല ദേവി(70)യുടെ കഴുത്തില്‍ അണിഞ്ഞിരുന്ന രണ്ട് പവന്‍ മാലയും, കയ്യില്‍ ഇട്ടിരുന്ന നാലു വളകളുമാണ് കവര്‍ന്നത്.
ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ വിമലദേവി വീട്ടില്‍ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടന്നത്.കാളിംഗ് ബെല്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന വിമലദേവിയെ തള്ളിയിട്ട് അകത്തുകയറിയ മോഷ്ടാവ് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കയ്യിലെ വളകളും കഴുത്തിലെ മാലയും കവര്‍ന്നത്.

ശബ്ദിക്കാതിരിക്കാന്‍ വായില്‍ തുണി തിരുകുകയും ചെയ്തിരുന്നു. ഇരുപത്തിയഞ്ചോളം പ്രായം വരുന്ന മോഷ്ടാവ് കള്ളി ഷര്‍ട്ടും,ചാര കളര്‍ പാന്റുമാണ് ധരിച്ചിരുന്നതെന്നു വിമലദേവി പറഞ്ഞു. ജനാവാസമുള്ള പ്രദേശത്താണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. ഒറ്റപ്പാലം പോലീസില്‍ പരാതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here