ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ തോക്കുചൂണ്ടി ബാങ്ക് കൊള്ളയടിച്ചു

Posted on: December 8, 2016 7:35 pm | Last updated: December 8, 2016 at 7:35 pm

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ തോക്കുചൂണ്ടി ബാങ്ക് കൊള്ളയടിച്ചു. എട്ട് ലക്ഷം രൂപയാണ് കൊള്ളയടിച്ചത്.

വ്യാഴ്ാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പുല്‍വാമയിലെ ആരിഹാളിലെ ബാങ്കില്‍ തോക്കുമായി അഞ്ചു പേര്‍ അതിക്രമിച്ചുകയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയുമായിരുന്നു. സംഭവത്തിനു ശേഷം അക്രമികള്‍ കടന്നുകളഞ്ഞു.

കഴിഞ്ഞ മാസം 21ന് ബഡ്ഗാം ജില്ലയിലെ മാല്‍പോറ ബ്രാഞ്ചില്‍ നിന്നും 14 ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.