Connect with us

National

റിസോഴ്‌സ് സാറ്റ് 2 എ വിക്ഷേപണം വിജയകരം

Published

|

Last Updated

ചെന്നൈ: ഇന്ത്യയുടെ റിമോട്ട് സെന്‍സിംഗ് ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് രണ്ട് എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി സി 36 റോക്കറ്റാണ് രാവിലെ 10.25ന് ഉപഗ്രഹം വിക്ഷേപിച്ചത്. 1235 കിലോഗ്രാം ഭാരമുള്ള റിസോഴ്‌സ് സാറ്റ് രണ്ട് എ18 മിനുട്ട് കൊണ്ട് 817 കിലോമീറ്റര്‍ ദൂരം കുതിച്ച് ഭ്രമണപഥത്തിലെത്തി. 1994നും 2016ഉം ഇടയില്‍ പി എസ് എല്‍ വി 121 ഉപഗ്രഹങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിട്ടുള്ളത്. 36 ദൗത്യങ്ങളില്‍ നിന്നുള്ള ഈ നേട്ടത്തില്‍ 79 എണ്ണം വിദേശ ഉപഗ്രഹങ്ങളും ഉള്‍പ്പെടും.

കഴിഞ്ഞ നവംബര്‍ 28ന് നിശ്ചയിച്ച റിസോഴ്‌സ് സാറ്റ്‌രണ്ട് എയുടെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. 2003, 2011 വര്‍ഷങ്ങളില്‍ ഭ്രമണപഥത്തിലെത്തിച്ച റിസോഴ്‌സ് സാറ്റ് ഒന്ന്, റിസോഴ്‌സ് സാറ്റ് രണ്ട് എന്നിവയുടെ തുടര്‍ച്ചയാണ് ഈ ഉപഗ്രഹം. അഞ്ച് വര്‍ഷമാണ് ഇതിന്റെ കാലാവധി.

Latest